ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു. ആക്റ്റിങ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഒ.ഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ട് അവതരിപ്പിച്ച പ്രഭാഷണങ്ങൾ വിഷയ വൈവിധ്യങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. ലോകാരാധ്യനായ മഹാത്മാഗാന്ധിയെ വീണ്ടും വീണ്ടും കൊലചെയ്തു കൊണ്ടിരിക്കുകയാണ് ഇന്നും സംഘപരിവാരങ്ങൾ. 73 വർഷം മുമ്പ് പ്രാർഥനായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് മഹാത്മാവിനെ നാഥുറാം വിനായക് ഗോഡ്സെ എന്ന […]









