വാഷിങ്ടൻ: രണ്ടുവർഷം നീണ്ടുനിന്ന രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന തീവ്രമായ ചർച്ചകൾക്ക് ശേഷം ബന്ദികളെ കൈമാറാനുള്ള കരാറിൽ ഇസ്രയേലും ഹമാസും ധാരണയിലെത്തി. ഗാസയിൽ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികൾക്ക് പകരം ഇസ്രയേലിലെ ജയിലിൽ കഴിയുന്ന 2,000 പലസ്തീൻ തടവുകാരെയാണ് കൈമാറുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാനും കരാറിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹമാസ് നേതാക്കൾ അറിയിച്ചു. അതേസമയം ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത […]









