കൊച്ചി/മുംബൈ: 2025 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ സുപ്രധാന പ്രഖ്യാപനം നടത്തി റിലയന്‍സ് ജിയോ. തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ, സൗജന്യ എഐ ക്ലാസ്‌റൂമാണ് ജിയോ ലോഞ്ച് ചെയ്തിരിക്കുന്നത്. ജിയോപിസി സാങ്കേതിക പിന്തുണ നല്‍കുന്ന കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടാണ്. ഓരോ പഠിതാവിനേയും എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) റെഡിയാക്കി മാറ്റുന്ന ഫൗണ്ടേഷന്‍ കോഴ്‌സാണ് ജിയോയുടേത്. എഐ സാക്ഷരത ജനാധാപത്യവല്‍ക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. കുട്ടികള്‍ പഠനവും തൊഴിലും ക്രിയേറ്റിവിറ്റിയുമെല്ലാം വിപ്ലവാത്മകമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. […]









