തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. കോഴിക്കോട്, കാസർകോട്, കണ്ണൂർ, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപിയുടെ പ്രതിഷേധ മാർച്ച്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിച്ചിരിക്കുകയാണ്. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോവാതെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരിക്കുകയാണ്. നിലവിൽ മാർച്ച് തുടരുകയാണ്. കോഴിക്കോടിന് പുറമെ കാസർകോടും മാർച്ചിൽ സംഘർഷമുണ്ടായി. സ്വർണ്ണക്കൊള്ളയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധ […]









