തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷമാണ് ആശുപത്രിയുടെ മുകൾനിലയിൽനിന്നു ചാടി ഭർത്താവ് ഭാസുരൻ ആത്മഹത്യ ചെയ്തത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ഭാസുരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം പുലർച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാരാണ് ഭാസുരൻ സ്‌റ്റെയർകെയ്‌സിൽനിന്നു ചാടുന്നത് കണ്ടത്. ഉടൻ തന്നെ […]









