തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട കിള്ളി സ്വദേശി എസ്.സുമയ്യയുടെ (26) ശരീരത്തിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ടു തവണ കീ ഹോൾ ശസ്ത്രക്രിയയിലൂടെ ഗൈഡ് വയർ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ വയർ നീക്കാൻ ഇന്നാണ് കീ ഹോൾ ശസ്ത്രക്രിയയിലൂടെ ശ്രമിച്ചത്. 70 സെന്റീമീറ്റർ നീളമുള്ള ഗൈഡ്‌വയറാണ് രണ്ടര വർഷമായി സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നത്. വയറിനു താഴെ നിന്നു […]









