കൊച്ചി: ആലുവയിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ. ആലുവ തോട്ടക്കാട്ടുകര കെഎസ്ഇബി ഓഫീസുകളിലെ ജീവനക്കാരാണ് സംരക്ഷണം ആവശ്യപ്പെട്ടത്. രാത്രി വൈദ്യുതി തടസപ്പെടുമ്പോൾ നാട്ടുകാർ എത്തി പ്രതിഷേധിക്കുന്നതു കൊണ്ടാണ് സംരക്ഷണം ആവശ്യപ്പെട്ടത്. വൈദ്യുതി മുടക്കത്തിൽ പലയിടത്തും പ്രതിഷേധം ശക്തമാണ്. മലപ്പുറത്ത് രാത്രിയിലെ വൈദ്യുതി തടസ്സത്തിനെതിരെ യുവാവും സഹോദരിയും പ്രതിഷേധിച്ചു. കോഡൂർ സ്വദേശി മുർഷിദും സഹോദരിയുമാണ് കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചത്. അര മണിക്കൂറോളം ഓഫീസിലെ ഫാനിന് ചോട്ടിൽ ഇരുന്ന് കാറ്റ് കൊണ്ടായിരുന്നു പ്രതിഷേധിച്ചത്. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ […]









