തൃശൂർ: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോൾ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്‌റിൻ (7) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി എസ് എൻ എൽ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൻഹ. ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. സഫ്‌നയാണ് മാതാവ്. സഹോദരൻ സഹൽ. ജീവനില്‍ ഭയമുണ്ട്… കറന്റ് […]








