
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ അലൻ കോശി ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. കൊട്ടാരക്കര സ്വദേശിയായ ഇയാളെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഡോക്ടറുടെ വരാപ്പുഴയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ലിവർ കെയർ വിഭാഗത്തിലെ അസിസ്റ്റൻ്റ് ഫിസിഷ്യനാണ് അലൻ കോശി. ഡോക്ടറെ പിന്നീട് വരാപ്പുഴ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
The post കഞ്ചാവ് കൈവശം വെച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു appeared first on Express Kerala.









