ഗാസ: പറഞ്ഞ വാക്ക് പാലിക്കാതെ, സമാധാന കരാർ ലംഘിച്ച് ഗാസയിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകൾ തേടി അലയുന്നവർക്ക് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് വിവരം. ഗാസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്. അതേസമയം പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഗാസ സിറ്റിയിലെ […]









