വാഷിങ്ടൺ: ഗാസയിലെ തകർന്ന സ്ഥലങ്ങളിൽ നിന്ന് ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കണ്ടെടുക്കുന്നത് ബുദ്ധിമുട്ടുള്ള പ്രക്രിയയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതൊരു ഭയാനകമായ പ്രക്രിയയാണെന്നും അതിനെ കുറിച്ച് സംസാരിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ചില സ്ഥലങ്ങളിൽ ആളുകൾ കുഴിക്കുകയും ഒരുപാട് മൃതദേഹങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മൃതദേഹങ്ങൾ അവർ വേർതിരിക്കും. നിങ്ങൾ ഇത് വിശ്വസിച്ചെന്ന് വരില്ല. ഒരുപാട് നാളായ മൃതദേഹങ്ങളുണ്ട്. ചില മൃതദേഹങ്ങൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിലാണ്’, ട്രംപ് പറഞ്ഞു. ചില മൃതദേഹങ്ങൾ […]









