
എറണാകുളം: വടക്കൻ പറവൂരിൽ മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ ചെവിയുടെ ശസ്ത്രക്രിയ പ്രതീക്ഷിച്ചതുപോലെ ഫലപ്രദമായില്ല. തുന്നിച്ചേർത്ത ചെവിയുടെ ഭാഗത്ത് പിന്നീട് പഴുപ്പ് കയറുകയായിരുന്നുവെന്നാണ് വിവരം.
മിറാഷിന്റെയും ഭാര്യയുടെയും മകൾ നിഹാരയാണ് ദുരിതമനുഭവിച്ചത്. ഞായറാഴ്ച വൈകുന്നേരം രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപം മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു ആക്രമണം. അപ്രതീക്ഷിതമായി എത്തിച്ചേർന്ന തെരുവ് നായ ചെവി കടിച്ചുപറിക്കുകയായിരുന്നു.
The post മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്ത സംഭവം; നിഹാരയുടെ ചെവി പുനഃസ്ഥാപിക്കൽ ശസ്ത്രക്രിയ പരാജയം appeared first on Express Kerala.









