ടെൽ അവീവ്: വംശഹത്യ ആരോപിച്ച് ഹമാസിൽ നടത്തിയ കൂട്ടക്കുരുതിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മന്ത്രിമാരും മറുപടി പറയണമെന്ന് തുർക്കി. നെതന്യാഹുവിനും മന്ത്രിമാർക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുകൊണ്ടുള്ള ഉത്തരവിലാണ് തുർക്കി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐഡിഎഫ്(ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അറസ്റ്റ് വാറണ്ടിൽ ആകെ 37 പ്രതികളുണ്ടെന്ന് ഇസ്താംബൂൾ പ്രോസിക്യൂട്ടറുടെ […]









