
ടെൽ അവീവ്: ഗാസയിൽനിന്നുള്ള ഒട്ടേറെ പലസ്തീൻ തടവുകാരെ ഇസ്രയേൽ അതിക്രൂരമായ സാഹചര്യങ്ങളിൽ പാർപ്പിക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലിലെ പീഡനത്തിനെതിരായ പൊതുസമിതി നടത്തിയ കണ്ടെത്തലുകൾ പ്രകാരം, ഭൂഗർഭ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന തടവുകാർക്ക് പകൽ വെളിച്ചംപോലും നിഷേധിക്കപ്പെടുന്നു.
ഗാസ തടവുകാരെ പൂർണ്ണമായും ഒറ്റപ്പെടുത്താൻ സൈനിക നിയന്ത്രണത്തിലുള്ള ‘റാക്കെഫെറ്റ് ജയിൽ’ എന്ന ഈ രഹസ്യ കേന്ദ്രം ഉപയോഗിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
The post ഇസ്രയേൽ ജയിലിൽ പലസ്തീൻ തടവുകാർക്ക് കഠിന പീഡനം appeared first on Express Kerala.









