
മലബന്ധം കുറയ്ക്കാനും കുടലിലെ നല്ല ബക്ടീരിയയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്ന ആപ്പിൾ കഴിക്കുന്നത് നല്ലത് തന്നെ. എന്നാൽ ആപ്പിളിന് പുറമെയുള്ള മെഴുക് ഭക്ഷ്യ യോഗമാണോ?. പലരും അവ നീക്കം ചെയ്യുന്നതിനായി ആപ്പിളിന്റെ തോലി കളയുകയോ ചുരണ്ടുകയോയൊക്കെ ചെയ്യാറുണ്ട്.
ആപ്പിളിലെ ജലാംശം നഷ്ടമാകാതിരിക്കാനും കേടുകൂടാതെയിരിക്കാനും സഹായിക്കുന്ന ഒരു ആവരണമാണ്ന് പുറമെ കാണുന്ന മെഴുക്. എന്നാൽ ഈ ആവരണം ഏറെ നാൾ നിലനിൽക്കില്ല. അതുകൊണ്ട് തന്നെ, ആപ്പിൾ കൂടുതൽ കാലം കേടുകൂടാതെ സംരക്ഷിക്കുന്നതിനു ഭക്ഷ്യയോഗ്യമായ കൃത്രിമ മെഴുക് പ്രയോഗിക്കാറുണ്ട്.
ALSO READ: ഈ രാജ്യത്ത് ചെന്നാൽ ഇന്ത്യക്കാർ കോടീശ്വരന്മാരാകും..! വിസ ഓൺ അറൈവലും
പൂർണമായും ഭക്ഷ്യയോഗ്യമായ ഇവ ആപ്പിളിന്റെ തൊലിയിൽ നിന്ന് നീക്കം ചെയ്യേണ്ടതില്ല. പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ കൃത്രിമ മെഴുകുകൾ ഉപയോഗിക്കുന്നത് ഇന്ത്യയിൽ അനുവദനീയമല്ല. ബ്രസീലിയൻ പനയിൽ നിന്നുള്ള കാർനൗബ വാക്സ്, ചെറു ജീവികളിൽ നിന്നുള്ള ഷെല്ലാക്, തേനീച്ചകളിൽ നിന്നുള്ള ബീവാക്സ് തുടങ്ങിയവയാണ് ഫലവർഗങ്ങളിൽ ഉപയോഗിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ളത്.
The post ആപ്പിളിന് പുറമെയുള്ള മെഴുക് ഭക്ഷ്യ യോഗമാണോ?. appeared first on Express Kerala.









