തിരുവനന്തപുരം: സ്ഥാനാർഥിത്വം നഷ്ടപ്പെട്ടതിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ആനന്ദ് സുഹൃത്തിനോട് നടത്തിയ ഫോൺ സംഭാഷണത്തിൽ അയാൾ എത്രമാത്രം മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. കൂടാതെ ആനന്ദ് സജീവ സംഘപരിപാർ പ്രവർത്തകനാണെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സുഹൃത്തിനോട് ആനന്ദ് നടത്തിയ ഫോൺ സംഭാഷണം ഇങ്ങനെ- “പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടും ബിജെപിയും ആർഎസ്എസും ചെയ്തത് കണ്ടോ?. ഞാൻ രണ്ടും കല്പിച്ചാണ്. മത്സരിക്കാൻ […]









