തിരുവനന്തപുരം: വോട്ടർ പട്ടികയിൽ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്പർ ആണെന്നു പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറിൽ താമസിക്കുന്നത് 22 പേരെന്ന് രേഖ. കോർപറേഷൻ മുട്ടട വാർഡിലെ സ്ഥാനാർഥിയായ വൈഷ്ണക്കെതിരെ രംഗത്തെത്തിയ സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ വീട്ടുനമ്പറിലാണ് വൻ ക്രമക്കേട് നടന്നത്. അതേസമയം, വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അവസാന അവസരത്തിന്റെ മറവിൽ പല വാർഡുകളിലും വോട്ടർമാരെ കൂട്ടത്തോടെ […]









