വാഷിങ്ടൺ: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുപ്രിംകോടതിവരെ പോയാലും തന്റെ തീരുവ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത റഷ്യയുമായി ഇനിയും വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കും കടുത്ത ഉപരോധം പ്രഖ്യാപിക്കാനുള്ള ബിൽ തന്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ തയാറാക്കുന്നതായി ട്രംപ് പറഞ്ഞു. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കുമേൽ 500% വരെ തീരുവ ചുമത്താനുള്ള ബില്ലാണ് തയാറാകുന്നതെന്നതാണ് റിപ്പോർട്ട്. അതുപോലെ ഈ ബില്ലിൽ ഇറാനെയും ഉൾപ്പെടുത്തും. അതോടെ, ഇറാനുമായി വ്യാപാരബന്ധമുള്ള […]









