ന്യൂഡൽഹി: ബംഗ്ലദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന് മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹസീനയുമായി ബന്ധപ്പെട്ട് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് അനുയായികൾക്കായി ഹസീന ബംഗാളി ഭാഷയിൽ ഓഡിയോ പുറത്തിറക്കിയത്. ഇതിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും പുറത്തുവരുന്ന വിധിയെ ശ്രദ്ധിക്കുന്നില്ലെന്നും ഹസീന പ്രതികരിച്ചു. തന്റെ പാർട്ടിയെ ഇല്ലായ്മ ചെയ്യാനാണ് ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ ശ്രമമെന്നും എന്നാൽ അത് അവർ കരുതും പോലെ എളുപ്പമല്ലെന്നും […]









