
കൊച്ചി: ഷെയിൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമയിലെ രംഗങ്ങൾ നീക്കേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കത്തോലിക്കാ കോൺഗ്രസ് നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജിക്കാരോട് രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു.
“സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നത്?”, “സിനിമയുടെ ഏത് രംഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നത്?”, “മിശ്രവിവാഹം സിനിമയിലല്ലേയോ?” തുടങ്ങിയ നിർണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉന്നയിച്ചത്. സിനിമ കാണാതെ അഭിപ്രായം പറയാനാവില്ലെന്നും സിനിമയിലെ രംഗങ്ങൾ നീക്കാനോ കൂട്ടിച്ചേർക്കാനോ നിർദ്ദേശിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് കത്തോലിക്കാ കോൺഗ്രസിന് എതിരല്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു.
Also Read: വാണിയംകുളത്ത് ഫർണിച്ചർ സ്ഥാപനം കത്തിനശിച്ചു; 20 ലക്ഷം രൂപയുടെ നാശനഷ്ടം
നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹാൽ’. അപ്പീലിൽ വാദം പൂർത്തിയായ സാഹചര്യത്തിൽ, കത്തോലിക്കാ കോൺഗ്രസിൻ്റെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് പിന്നീട് വിധി പറയും. നേരത്തെ, സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമർശങ്ങൾ എന്നിവ നീക്കം ചെയ്യണമെന്നായിരുന്നു സെൻസർ ബോർഡിൻ്റെ ആവശ്യം.
The post സിനിമ കാണാതെ അഭിപ്രായം പറയാനാവില്ല; ‘ഹാൽ’ സിനിമയിലെ രംഗങ്ങളെ ചൊല്ലിയുള്ള ഹർജിയിൽ ഹൈക്കോടതി appeared first on Express Kerala.









