കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ പിഞ്ചു കുഞ്ഞുങ്ങൾക്ക് പാലിൽ വിഷം നൽകിയ ശേഷം അച്ഛനും മുത്തശ്ശിയും തൂങ്ങി മരിച്ചതെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയാണ് രാമന്തളി വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. കൂടാതെ മുറിയിലെ മേശയിൽ നിന്ന് […]









