
കൊച്ചി: കേരള ഫുട്‌ബോള്‍ മുന്‍താരം പി.പൗലോസ് (76) അന്തരിച്ചു. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലെ ടീമില്‍ പൗലൂസും ഉള്‍പ്പെട്ടിരുന്നു.
ഇടതുവിങ് ബാക്കായി തിളങ്ങിയ ആലുവ സ്വദേശി പിന്നീട് മികച്ച സംഘാടകനായി. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍(കെഎഫ്എ) സീനിയര്‍ വൈസ് പ്രസിഡന്റായിരിക്കെയാണ് മരണം. കേരളത്തിനായി എട്ട് വര്‍ഷം സന്തോഷ് ട്രോഫിയില്‍ കളിച്ചു. 1979ല്‍ ക്യാപ്റ്റനായി. കേരള പ്രീമിയര്‍ ടയേഴ്‌സ് താരമായിരുന്നു. മൂന്നര പതിറ്റാണ്ടോളം ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹിയായി ചുമതല വഹിച്ചു.
സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ആലുവ മാര്‍ക്കറ്റിന് അടുത്തുള്ള സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയില്‍.
ഭാര്യ: മേരി. മക്കള്‍: രമ്യ, അശ്വതി. മരുമക്കള്‍: അരുണ്‍ നൈനാന്‍, ഡിവിന്‍ ദേവസ്സി.









