Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

പൊന്മുടി കാത്തിരിക്കുന്നു; കോടമഞ്ഞി​ന്റെ കുളിരണിയിപ്പിക്കാൻ…

by News Desk
December 24, 2025
in TRAVEL
പൊന്മുടി-കാത്തിരിക്കുന്നു;-കോടമഞ്ഞി​ന്റെ-കുളിരണിയിപ്പിക്കാൻ…

പൊന്മുടി കാത്തിരിക്കുന്നു; കോടമഞ്ഞി​ന്റെ കുളിരണിയിപ്പിക്കാൻ…

കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ ​ആഗ്രഹം തോന്നു​മ്പോഴോക്കെ വണ്ടിയെടുത്ത്​ മൂന്നാറിലേക്കോ ഊട്ടിയിലേക്കോ ഒറ്റപ്പോക്കാണ്​. തൊട്ടടുത്ത്​ കിടക്കുന്ന സ്​ഥലമായതുകൊണ്ടാവാം തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക്​ മഞ്ഞിൽപൊതിഞ്ഞ പൊന്മുടിയെന്ന കൊച്ചുസുന്ദരിയെ അത്രവലിയ വിലയൊന്നുമില്ലാത്തത്​.

സമുദ്രനിരപ്പിൽനിന്ന്​ 1100 അടി ഉയരത്തിൽ സ്​ഥിതിചെയ്യുന്ന, തേയിലച്ചെടികൾ വളരുന്ന തിരുവനന്തപുരം ജില്ലയിലെ ഏക സ്​ഥലം. നിമിഷനേരം കൊണ്ട്​ നമ്മുടെ കാഴ്ചകൾ മറച്ചുകളഞ്ഞ്​ നമ്മളെ പൊതിയുന്ന മൂടൽമഞ്ഞും നോക്കെത്താദൂരത്തോളം പടർന്നുകിടക്കുന്ന പച്ചപ്പും തന്നെയാണ്​ പൊന്മുടിയുടെ സൗന്ദര്യം. മലദൈവങ്ങൾ പൊന്ന്​ സൂക്ഷിക്കുന്ന മലയായതിനാലാണ്​ പൊന്മുടിക്ക്​ ഈ പേര്​ വന്നതെന്നാണ്​ വിശ്വാസം (വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്നങ്ങളുടെ വന്‍ സാന്നിധ്യമാണ് പൊന്മുടി ഉൾപ്പെടുന്ന വനമേഖലയിലുള്ളത്).

തിരുവനന്തപുരം റെയിൽവേ സ്​റ്റേഷനിൽനിന്ന്​ 56 കിലോമീറ്ററാണ്​ പൊന്മുടിയിലേക്ക്​. പൊന്മുടി യാത്രയുടെ കാഴ്​ചകൾ തുടങ്ങുന്നത്​ വിതുര-ആനപ്പാറ കഴിഞ്ഞാണ്​. ഉരുളൻ കല്ലുകൾ നിറഞ്ഞ, വാമനപുരം നദിയുടെ തുടക്കമായ കല്ലാറിലെ കോച്ചിപ്പിടിക്കുന്ന തണുത്ത വെള്ളത്തിൽ ഒരു കുളികഴിഞ്ഞുവേണം ‍യാത്ര തുടരാൻ… പൊന്മുടിയുടെ പ്രവേശന കവാടമായ ഗോൾഡൻ വാലിയെന്നറിയപ്പെടുന്ന ഇവിടെ കുട്ടികൾക്കും സ്​ത്രീകൾക്കും കുളിക്കാനുള്ള സൗകര്യമുണ്ട്​. ഇതിനടുത്ത്​ തന്നെയാണ്​ മീൻമുട്ടി വെള്ളച്ചാട്ടവും.

ഇവിടെനിന്നാണ്​ പൊന്മുടിയിലേക്കുള്ള 22 ഹെയർപിൻ വളവുകളുടെ തുടക്കം. ധൃതിയിൽ വണ്ടി ​ഓടിച്ച്​ മുകളിലെത്താൻ നോക്കാതെ ഈ ഹെയർപിൻ വളവുകളിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്രയാണ്​ നമ്മൾ ആസ്വദിക്കേണ്ടത്​. ടോപ്സ്​റ്റേഷനിലെത്തിക്കഴിഞ്ഞാൽ കാഴ്​ചകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്​. വിശാലമായ പുൽമേടുകൾ… ചോലവനങ്ങൾ… ഏത്​ നിമിഷവും കാഴ്ചമറയ്​ക്കുന്ന കോടമഞ്ഞ്​…

പുൽമേടുകൾക്കിടയിലൂടെ തെളിച്ചിട്ടിരിക്കുന്ന വഴിയിലൂടെ നടന്ന്​ കുന്നിൻമുകളിലെ വാച്ച്​ ടവറിൽ കയറി ചുറ്റിനും ഒന്ന്​ കണ്ണോടിക്കുക; പൊന്മുടിയെന്ന സുന്ദരി നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിച്ചിരിക്കും തീർച്ച… പൊന്മുടിയിൽനിന്ന്​ മൂന്ന്​ മണിക്കൂർ ട്രക്കിങ്​ നടത്തിയാൽ വരയാടുകൾ ധാരാളമുള്ള വരയാട്ടുമൊട്ടയി​ലെത്താം. ഈ ട്രക്കിങ്ങുംകൂടി നടത്തിയാലേ പൊന്മുടി യാത്ര പൂർണമാവുകയുള്ളൂ. തിരിച്ചിറങ്ങുംവഴി മെർക്കിസ്​റ്റൺ തേയിലയും പൊന്മുടിയിൽ വിളയുന്ന പേരക്കയും വാങ്ങു​ന്ന കാര്യം മറക്കണ്ട.

*സ്വകാര്യ റിസോർട്ടുകൾക്ക്​ പൊന്മുടിയിൽ പ്രവേശനമില്ല. താമസത്തിന്​ ഏക ആശ്രയം കെ.ടി.ഡി.സിയുടെ ഗോൾഡൻ പീക്ക്​ ഹിൽ റിസോർട്ട്​ മാത്രം (0472 2890225, 8921147569).

*പൊന്മുടിയിലേക്ക്​ വരുന്നവഴിയിൽ വിതുര കഴിഞ്ഞ്​ കെ.പി.എസ്​.എം ജങ്​ഷനിൽനിന്ന്​ 10 കിലോമീറ്റർ സഞ്ചരിച്ചാൽ പേപ്പാറ ഡാമി​ന്റെയും പേപ്പാറ വൈൽഡ്​ ലൈഫ്​ സാങ്​ച്വറിയുടെയും മനോഹരകാഴ്​ചകളും ആസ്വദിക്കാം.

ShareSendTweet

Related Posts

ഒറ്റരാ​ത്രികൊണ്ട്-ഒരു-ട്രെയിനിനെയും-അതിലെ-യാത്രക്കാരെയും-കടൽ-കൊണ്ടുപോയ-പ്രേതനഗരം;-ഇന്ന്-സഞ്ചാരികളുടെ-സ്വർഗഭൂമി
TRAVEL

ഒറ്റരാ​ത്രികൊണ്ട് ഒരു ട്രെയിനിനെയും അതിലെ യാത്രക്കാരെയും കടൽ കൊണ്ടുപോയ പ്രേതനഗരം; ഇന്ന് സഞ്ചാരികളുടെ സ്വർഗഭൂമി

January 24, 2026
മ​രു​ഭൂ​മി​യി​ലെ-ഹ​രി​ത-വി​സ്മ​യം;-സ​ന്ദ​ർ​ശ​ക​രു​ടെ-മ​നം-ക​വ​ർ​ന്ന്-റ​ഫ​യി​ലെ-‘വൈ​ൽ​ഡ്-പ്ലാ​ൻ​റ്​-റി​സ​ർ​വ്’
TRAVEL

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

January 22, 2026
പ്രകൃതിയോടിണങ്ങിയ-കുടുംബയാത്ര-ഉത്തരകേരളത്തിൽ
TRAVEL

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

January 22, 2026
വിദേശ-വിനോദസഞ്ചാരികളേറെ;-തേക്കടിയിൽ-വീണ്ടും-ഉണർവ്
TRAVEL

വിദേശ വിനോദസഞ്ചാരികളേറെ; തേക്കടിയിൽ വീണ്ടും ഉണർവ്

January 19, 2026
കവന്ത
TRAVEL

കവന്ത

January 18, 2026
യാത്രാവിവരണം:-മനാമയുടെ-മർമരം
TRAVEL

യാത്രാവിവരണം: മനാമയുടെ മർമരം

January 16, 2026
Next Post
ക്രിസ്മസിന്-മൾഡ്-വൈൻ-കഴിക്കുന്നതിന്-പിന്നിലെ-കാരണം-അറിയാം;-എളുപ്പത്തിൽ-തയ്യാറാക്കാവുന്ന-പാചകക്കുറിപ്പ്-ഇതാ

ക്രിസ്മസിന് മൾഡ് വൈൻ കഴിക്കുന്നതിന് പിന്നിലെ കാരണം അറിയാം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാചകക്കുറിപ്പ് ഇതാ

ക്രിസ്മസ്-വിരുന്നായി-നിവിൻ-പോളിയുടെ-‘സർവ്വം-മായ’;-നാളെ-മുതൽ-തിയേറ്ററുകളിൽ-ചിരിപ്പൂരം

ക്രിസ്മസ് വിരുന്നായി നിവിൻ പോളിയുടെ ‘സർവ്വം മായ’; നാളെ മുതൽ തിയേറ്ററുകളിൽ ചിരിപ്പൂരം

കൊല്ലത്ത്-എക്സൈസ്-സംഘത്തിന്-നേരെ-ആക്രമണം;-എംഡിഎംഎയുമായി-പ്രതികൾ-പിടിയിൽ

കൊല്ലത്ത് എക്സൈസ് സംഘത്തിന് നേരെ ആക്രമണം; എംഡിഎംഎയുമായി പ്രതികൾ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയിട്ടും ഫലമുണ്ടായില്ല, തനിക്ക് പറയാനുള്ളതെല്ലാം തന്റെ പുസ്തകം പറയും, ‘നേതൃത്വത്തെ അണികൾ തിരുത്തണം’… വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം 29ന്
  • ബൈക്കുകള്‍ കൂട്ടിയിടിച്ച് തീ പിടിച്ചു, പൊള്ളലേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍
  • കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ കൃഷ്ണപ്രിയയുടെ സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചു, സമ്മതിക്കാതെ വന്നപ്പോള്‍ ക്രൂരമായ മര്‍ദനം, ഷിജിലിനെതിരെ ഗാര്‍ഹിക പീഡന കുറ്റവും, നേരത്തെയും നിരവധി പൊലീസ് കേസുകള്‍
  • 16 കാരനെ ഫോണിൽ വിളിച്ചുവരുത്തി, പിന്നാലെ ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രൂര മർദനം, വടികൊണ്ട് മുഖത്തും തലയിലും പുറത്തും അടി!! വിദ്യാർഥിയെ കൊണ്ട് മറ്റൊരു വിദ്യാർഥിയുടെ കാലുപിടിച്ച് മാപ്പു പറയിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത്
  • ഇന്നത്തെ രാശിഫലം: 2026 ജനുവരി 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.