തിരുവനന്തപുരം: എംഎൽഎ ഓഫിസ് മാറിത്തരാൻ ആവശ്യപ്പെട്ടെന്ന വാർത്തയിൽ വിശദീകരണവുമായി ശാസ്തമംഗലം കൗൺസിലർ ആർ ശീലേഖ. താൻ വികെ പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്തത്. പക്ഷെ കെട്ടിടം ഒഴിയാൻ പറ്റില്ലെന്നും പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് അതിന് മറുപടി നൽകിയത്. പ്രശാന്തിന്റെ കയ്യിൽ ഫോൺ റെക്കോർഡ് ഉണ്ടെങ്കിൽ അത് പരിശോധിക്കാമെന്നും അതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാകുമെന്നും ശ്രീലേഖ പറഞ്ഞു. അതുപോലെ ഓഫിസിന്റെ കാര്യത്തിൽ തുടർനടപടി മേയറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശ്രീലേഖ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ […]









