പാലക്കാട്: ചിറ്റൂരിൽ ആറ് വയസുകാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാരും ബന്ധുക്കളും. ഇന്നലെ കാണാതായ ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെ ഞായറാഴ്ച രാവിലെയാണ് വീടിനുസമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയെ ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതാവുകയായിരുന്നു. ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ 21 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റക്കിറങ്ങുന്നത് പതിവായിരുന്നതിനാൽ കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ വൈകിയാണ് അറിഞ്ഞത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ […]









