രാഷ്ട്രീയ പ്രക്ഷോഭം കൊണ്ടു പൊറുതിമുട്ടിയ ബംഗ്ലദേശിൽ മറ്റൊരു പ്രതിസന്ധി. രാജ്യത്തെ ഗർഭ നിരോധന ഉറകളുടെ (കോണ്ടം) സ്റ്റോക്ക് 39 ദിവസങ്ങൾക്കുള്ളിൽ തീരുമെന്ന് റിപ്പോർട്ട്. ബംഗ്ലദേശിലെ ജനന നിരക്ക് അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നതിനിടെയാണ് സർക്കാരിനു തലവേദന സൃഷ്ടിച്ച കോണ്ടത്തിന്റെ ക്ഷാമം. ഇക്കാര്യത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ജനസംഖ്യ പരിധിവിട്ട് ഉയരും, പിന്നെ പിടിച്ചാൽ കിട്ടില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രധാനമായും ഇന്ത്യ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ബംഗ്ലദേശ് പ്രധാനമായും ഗർഭ നിരോധന ഉറകൾ […]









