
ദോഹ: ഇന്ത്യയുടെ താരവും ലോക ചെസ്സ് ചാമ്പ്യനുമായ ഡി.ഗുകേഷിനെ തോല്‍പിച്ച് 12 വയസ്സുകാരന്‍. സെര്‍ജി സ്ക്ലോകിന്‍ എന്ന പയ്യനാണ് ഗുകേഷിനെ തോല്‍പിച്ചത്.
ഖത്തറിലെ ദോഹയില്‍ നടക്കുന്ന ലോക ബ്ലിറ്റ് സ് ചെസ് മത്സരത്തിന്റെ മൂന്നാം റൗണ്ടിലായിരുന്നു ഈ അട്ടിമറി. ഗുകേഷിന്റെ ഇഎല്‍ഒ റേറ്റിംഗ് 2628 ആണെങ്കില്‍ സെര്‍ജി സ്ക്ലോകിന്റെ റേറ്റിംഗ് വെറും 2400 മാത്രമാണ്. ഏകദേശം 228 പോയിന്‍റിന്റെ വ്യത്യാസമുണ്ടായിട്ട് കൂടിയാണ് അനായാസം ഈ പയ്യന്‍ ഗുകേഷിനെ അട്ടിമറിച്ചത്.
കളിയുടെ 70ാം നീക്കത്തില്‍ ഗുകേഷ് വരുത്തിയ വലിയ ഒരു പിഴവാണ് വിനയായത്. പിന്നീട് പത്ത് നീക്കങ്ങള്‍ കൂടി അവസാനിച്ചപ്പോള്‍ ഗുകേഷിന് തോല്‍വി ഏറ്റുവാങ്ങുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. റഷ്യന്‍-അമേരിക്കന്‍ പൈതൃകമുള്ള താരം എന്ന് മാത്രമേ സെര്‍ജിയെക്കുറിച്ച് വിശേഷണമുള്ളൂ. ഏത് രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്ന സ്ഥിരീകരിക്കപ്പെട്ട വാര്‍ത്തയില്ല.
ആ കളി കാണാം:









