തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തിൽ ബിജെപിയുംമേയർ വിവി രാജേഷും ആയുധമാക്കിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ്. തിരുവനന്തപുരം നഗരസഭയുടെ പ്രഖ്യാപിത നയമാണ് കാർബൺ ന്യൂട്രൽ അനന്തപുരിയെന്നും നഗരത്തിലെ ജനങ്ങൾക്ക് ഏറ്റവും സുഗമമായും കുറഞ്ഞ നിരക്കിലും ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 115 വൈദ്യുതി ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് വാങ്ങി നൽകിയതെന്നും 2024 സെപ്റ്റംബർ 7ന് ആര്യ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ മേയർ വി.വി. രാജേഷ് പറഞ്ഞത്. […]









