
തിരുവല്ല: പുരുഷ-വനിതാ സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ അന്താരാഷ്‌ട്ര താരങ്ങളായ അനീഷ ക്‌ളീറ്റസും സെജിന്‍ മാത്യുവും നയിക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിന്നുള്ള താരങ്ങളാണ് ഇരുവരും. ചാമ്പ്യന്‍ഷിപ്പിന്റെ 75-ാം പതിപ്പാണിത്. ഞായറാഴ്‌ച്ച മുതല്‍ 11 വരെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ കേരള വനിതാ ടീം ഇത്തവണ പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവര്‍ക്കൊപ്പമാണ്. പുരുഷ ടീം ഗ്രൂപ്പ് സിയില്‍ ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവര്‍ക്കൊപ്പവും.
കെസ്ഇബിയിലെ അജു ജേക്കബ് ആണ് വനിതാ ടീം കോച്ച്. ആലപ്പുഴയില്‍ നിന്നുള്ള റോജ മോള്‍ മാനേജരും. പുഷടീം പരിശീലകന്‍ കേരള സ്റ്റേറ്റ് സ്പോര്‍ട് കൗണ്‍സിലി(കെഎസ്എസ്‌സി)ല്‍ നിന്നുള്ള സുദീപ്ബോസും മാനേജര്‍ തിരുവന്തപുരത്തു നിന്നുള്ള അഭിലാഷും ആണ്.
ടീം:
വനിതകള്‍- അനിഷ ക്ലീറ്റസ്(ക്യാപ്റ്റന്‍), ശ്രീകല ആര്‍, സൂസന്‍ ഫ്‌ലോറന്റീന, കവിത ജോസ്, ചിന്നു കോശി, (തിരുവന്തപുരം) അക്ഷയ ഫിലിപ്പ്, ഐറിന്‍ എല്‍സ ജോണ്‍, റീമ റൊണാള്‍ഡ് (കോട്ടയം), സ്വപ്‌ന ചെറിയാന്‍ ജെസ്ലി പി.എസ് (ആലപ്പുഴ), ജയലക്ഷ്മി വി.ജെ (പാലക്കാട്), നിരഞ്ജന ജിജു (തൃശൂര്‍). കോച്ച് അജു ജേക്കബ് (കെഎസ്ഇബി). മാനേജര്‍ റോജാമോള്‍ (ആലപ്പുഴ).
പുരുഷന്മാര്‍- സെജിന്‍ മാത്യു (ക്യാപ്റ്റന്‍), ജെറോം പ്രിന്‍സ്, ശരത് കൃഷ്ണ, ആരോണ്‍ ബ്ലെസണ്‍(തിരുവനന്തപുരം), ജോഷ്വ സുനില്‍ ഉമ്മന്‍, ഷറാസ് മുഹമ്മദ്, ഷാനസില്‍ മുഹമ്മദ്, അബിന്‍ സാബു (എറണാകുളം) ഇര്‍ഫാന്‍ മുഹമ്മദ് (തൃശൂര്‍), ചാര്‍ളി വിഎസ് (കോട്ടയം), ജിഷ്ണു ജി നായര്‍ (കൊല്ലം). പരിശീലകന്‍ സുദീപ് ബോസ് (കെഎസ്എസ്സി). മാനേജര്‍ അഭിലാഷ് (തിരുവനന്തപുരം)









