
ഡെറാഡൂണ്‍: ഫെബ്രുവരിയില്‍ നടക്കുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്‍ നയിക്കും. ലോകകപ്പിനുള്ള 15 അംഗ അഫ്ഗാന്‍ ടീമിനെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. യുഎഇയില്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്‌ക്കുള്ള അതേ ടീം തന്നെയായിരിക്കും ലോകകപ്പിനും. ഗുല്‍ബാദിന്‍ നായിബ്, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ പരിക്കില്‍ നിന്നും മോചിതരായി തിരികെയെത്തി. പരിചയ സമ്പന്നനായ ഫസല്‍ഹഖ് ഫറൂഖിയും ടീമിനൊപ്പമുണ്ട്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെ ഭാരതത്തിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുക. പ്രാഥമിക റൗണ്ടില്‍ പൂള്‍ ഡിയിലാണ് അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, യുഎഇ, കാനഡ എന്നിവയാണ് പൂളിലെ മറ്റ് ടീമുകള്‍.
ടീം: റാഷിദ് ഖാന്‍(ക്യാപ്റ്റന്‍), ഇബ്രാഹിം സദ്രാന്‍(വൈസ് ക്യാപ്റ്റന്‍), റഹ്‌മാനുല്ലാഹ് ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഇസഹാഖ്(വിക്കറ്റ് കീപ്പര്‍), സെദിഖുല്ലാ അടല്‍, ഡാല്‍വിഷ് റസൂലി, ഷഹീദുല്ല കമാല്‍, അസ്മത്തുല്ല ഒമര്‍സായി, ഗുല്‍ബാദിന്‍ നായിബ്, മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, മുജീപ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ ഫറൂഖി, അബ്ദുല്ല അഹ്‌മദ്‌സായി.
റിസര്‍വ് താരങ്ങള്‍: എ.എം. ഗസന്‍ഫര്‍, ഇജാസ് അഹമദ്‌സായി, സിയ ഉര്‍ റഹ്‌മാന്‍ ഷാരിഫി.









