തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ചോദ്യം ചോദിക്കുന്നവരെ തീവ്രവാദിയാക്കി കേരളാ തൊഗാഡിയ വിലസുന്നു എന്ന് ചന്ദ്രിക മുഖപ്രസംഗത്തിലൂടെ പരിഹസിച്ചു. വെളളാപ്പളളി വാ പോയ കോടാലിയാണ്. ഇത്തരക്കാർക്ക് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇവർ ഗീർവാണമടിക്കുന്നത്. ഒരുപാട് മഹാരഥന്മാർ ഇരുന്ന സംഘടനയുടെ തലപ്പത്ത് ഇരുന്ന് വിഷം വമിപ്പിക്കുന്നത് സങ്കടകരമാണെന്നും ചന്ദ്രിക വിമർശിച്ചു. ചോദ്യം ചോദിക്കുന്നവന്റെ പേരും നാളും ഊരും ചോദിച്ച് തനിക്ക് പാകമാകാത്തവനെ […]









