തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ ബിജെപി. പ്രധാനനേതാക്കൾ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രവർത്തനം തുടങ്ങാൻ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കളം സജീവമാകാൻ ബിജെപി ഒരുങ്ങുന്നത്. വിജയസാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തുന്ന നേമം, കഴക്കൂട്ടം, പാലക്കാട്, കായംകുളം എന്നിവ ഉൾപ്പെടെ 30 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അതാത് മണ്ഡലങ്ങളിൽ പ്രവർത്തനം നേരത്തെ തുടങ്ങും. നേമം മണ്ഡലത്തിൽ […]









