കോഴിക്കോട്: കൈതപ്പൊയിലിലെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഹസ്നയുടെ (34) ഫോൺ സന്ദേശം പുറത്ത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടുള്ളവരുടെ പേരുകൾ പറയുന്ന സന്ദേശം യുവതിയുടെ മരണത്തെക്കുറിച്ചുള്ള നിഗൂഢത വർധിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു. ഭർത്താവിനെയും 3 മക്കളെയും ഉപേക്ഷിച്ച ഹസ്ന തനിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഫോൺ എടുക്കാതായപ്പോൾ ഒക്ടോബർ 28ന് മറ്റൊരു ഫോണിൽ നിന്ന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ആദിൽ എന്ന പേരുള്ളയാളെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിൽ, തന്റെ […]









