തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത നൽകിയ സൈബറാക്രമണ കേസിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. താൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പരാതിയിൽ പറഞ്ഞത് തെറ്റാണെന്നും വീഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് കോടതിയിൽ വിലക്കില്ലെന്നും രാഹുൽ ഈശ്വർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “അവർ പരാതിക്കാരി ആണ്, അതിജീവിത അല്ല. ഞാൻ ഫോട്ടോ ഷെയർ ചെയ്തിട്ടില്ല, ഐഡന്റിറ്റി ഡിസ്ക്ലോസ് ചെയ്തിട്ടില്ല. സ്ത്രീസുരക്ഷ എന്ന ആശയത്തെ ഇവർ ദുരുപയോഗം ചെയ്യുകയാണ്. പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനിൽക്കില്ല എന്ന് രാഹുലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള […]









