ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കർ ദാസിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി. കേസിൽ ശങ്കർദാസിനെ എന്തുകൊണ്ടാണ് പ്രതി ചേർക്കാത്തതെന്ന് ഹൈക്കോടതി നേരത്തെ എസ്‌ഐടിയോട് ചോദിച്ചിരുന്നു. ഈ പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കർ ദാസ് നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ഈ കൊള്ളയിൽ ശങ്കർ ദാസിനും ഉത്തരവാദിത്തമുണ്ടെന്നും പ്രായത്തിന്റെ കാര്യത്തിൽ മാത്രം അനുകമ്പയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വാദം കേൾക്കുന്നതിന് മുമ്പ് തന്നെ സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു. […]









