പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി ആറാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ദിവസങ്ങളോളം മറച്ചുവച്ചു. പോലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ക്വാർട്ടേഴ്സിലേക്കു വിളിച്ചുവരുത്തിയ അധ്യാപകൻ വിദ്യാർഥിക്കു മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടർന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെന്റ് […]









