തിരുവനന്തപുരം: കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയും സങ്കടവും പരസ്യമാക്കി മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. തന്നെ തെരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിൻറെ പുറത്താണെന്നും ശ്രീലേഖ പറഞ്ഞു. ‘‘തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ച എന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോൾ ഞാനായിരിക്കും കോർപറേഷൻ തെരഞ്ഞെടുപ്പിൻറെ മുഖമെന്നാണ് കരുതിയത്. സ്ഥാനാർഥികൾക്ക് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയാണ് ഞാൻ. കൂടാതെ പത്തു സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള […]









