ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിൻറെ പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരം ഉറപ്പിക്കാൻ ആവനാഴിയിലെ സകല അസ്ത്രവുമെടുത്ത് പ്രയോഗിക്കാൻ കോൺഗ്രസ് പാർട്ടി. 2026 ൽ ഭരണമുറപ്പിക്കാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന ആലോചനയിൽ കേരളത്തിൽ പ്രധാനപ്പെട്ട നേതാക്കളൊക്കെയും വയനാട്ടിൽ ഒത്തുകൂടിയ ക്യാമ്പ് ആദ്യ ദിവസം അവസാനിച്ചമ്പോൾ അധികാരം ഉറപ്പാണെന്നാണ് ഒരേ സ്വരത്തിൽ നേതാക്കൾ പറയുന്നത്. എങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തന്ന പാഠം ഉൾക്കൊണ്ട് അമിത ആത്മവിശ്വാസം വേണ്ടെന്നും നേതാക്കൾ പറയുന്നു. നിലയിൽ 85 […]









