ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ അമേരിക്കയോട് അമ്പതിലേറെ തവണ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ പുറത്ത്. അമേരിക്കയുടെ വിദേശ ഏജന്റ് രജിസ്‌ട്രേഷൻ ആക്ടിന് (FARA) കീഴിൽ ഫയൽ ചെയ്ത രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. സഹായത്തിന് പ്രതിഫലമായി എന്തുവേണമെങ്കിലും തരാമെന്നും പാക്കിസ്ഥാൻ പറഞ്ഞിരുന്നു. കൂടുതൽ നിക്ഷേപങ്ങൾ, പ്രത്യേക പ്രവേശനം, നിർണ്ണായക ധാതുക്കളും പാക്കിസ്ഥാൻ യുഎസിന് വാഗ്ദാനം ചെയ്‌തെന്നും രേഖകളിൽ പറയുന്നു. സംഘർഷം അവസാനിപ്പിക്കാനായി പാക്കിസ്ഥാൻ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും ഇ മെയിലുകൾ വഴിയും ഫോൺ […]









