മലപ്പുറം: ഇനി തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് കെടി ജലീൽ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്തവണ തവനൂരിൽ ഇടത് സ്വതന്ത്രനായി കെ.ടി.ജലീൽ ഇത്തവണയും മത്സരിച്ചേക്കും. തെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിൻമാറുകയാണെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ പുനരാലോചന നടത്തുമെന്നാണ് ജലീലിന്റെ പ്രതികരണം. തുടർച്ചയായി നാലു തവണ എംഎൽഎ ആയിട്ടുള്ള കെ.ടി. ജലീൽ തവനൂർ മണ്ഡലം രൂപീകൃതമായ 2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനായിരുന്നു ജയം. എങ്കിലും മണ്ഡലം നിലനിർത്താൻ കെ.ടി. ജലീലിനോളംപോന്ന മറ്റൊരു […]









