തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി ആദ്യം പരാതി നൽകിയ യുവതി. പിതാവാകാൻ യോഗ്യതയില്ലാതെ വിശ്വസിച്ച് തിരഞ്ഞെടുത്തതിന് തന്നോട് പൊറുക്കണമെന്ന് കുട്ടിയോട് അപേക്ഷിക്കുന്നതാണ് കുറിപ്പിലെ ഉള്ളടക്കം.ഫേസ്ബുക്കിൽ ഇംഗ്ലീഷിലാണ് കുറിപ്പ് പങ്കുവച്ചത്. ഏറെ പ്രിയപ്പെട്ട ദൈവമേ… എല്ലാ വേദനകളും വിവേചനങ്ങളും വഞ്ചനകളും സഹിച്ച് സ്വയം അംഗീകരിക്കാൻ ഞങ്ങൾക്ക് ധൈര്യം തന്ന അങ്ങേയ്ക്ക് നന്ദി. ഇരുട്ടിലെ പ്രവൃത്തിയെന്തെന്ന് നീ കണ്ടു. ലോകം കേൾക്കാത്ത നിലവിളിയും നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ […]









