തിരുവനന്തപുരം: ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. ഹാരിസ് ചിറക്കൽ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്നും ഉടലെടുക്കുന്ന വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമുള്ള കുറിപ്പാണ് രാഹുലുമായി ബന്ധപ്പെട്ട വാർത്തയോടു കൂട്ടിച്ചേർത്ത് ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ചിട്ടുള്ളത്. ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ, നിന്നെ ഞാൻ സ്ഥിരമായി കിടത്തും എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കുമെന്നാണ് ഹാരിസ് കുറിച്ചത്. ‘പീഡനം… പീഢനം…. പീഠനം’ ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങൾ […]









