വാഷിംഗ്ടൺ/ടെഹ്റാൻ: മധ്യപൂർവേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി അമേരിക്ക പുതിയ സൈനിക നീക്കങ്ങൾ. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാനായി കരീബിയൻ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അമേരിക്ക, വീണ്ടും ഗൾഫ് മേഖലയിലേക്ക് തങ്ങളുടെ നാവികപ്പടയെ തിരിച്ചുവിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധ്യപൂർവേഷ്യയിലെ യുഎസ് നാവിക സാന്നിധ്യം സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, യുഎസ്എസ് റൂസ്‌വെൽറ്റ് (USS Roosevelt – DDG 80) എന്ന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ അറേബ്യൻ ഗൾഫിലെത്തിയതായി യുഎസ് നേവി സ്ഥിരീകരിച്ചു. യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ കപ്പൽ പട്രോളിങും ആരംഭിച്ചു. […]









