Thursday, January 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഫെയറിന് നാളെ തുടക്കം

by News Desk
January 14, 2026
in BAHRAIN
ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഫെയറിന്  നാളെ തുടക്കം

മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി  ഫെയറിനു നാളെ (വ്യാഴം)  വർണ്ണ ശബളമായ  തുടക്കമാകും.  സ്‌കൂൾ  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വാർഷിക കൾച്ചറൽ ഫെയറിൽ  എം.ജി കാർ ഉൾപ്പെടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങൾ. റാഫിൾ ഡ്രോയിൽ  ശ്രദ്ധേയമായ സമ്മാനങ്ങളുടെ ഒരു നിര തന്നെ ഒരുക്കിയിരിക്കുന്നതിനാൽ ടിക്കറ്റ് വിൽപ്പന ത്വരിത ഗതിയിൽ നടന്നുവരികയാണ്. സ്റ്റാർ വിഷൻ ഒരുക്കുന്ന ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷ  മേള വെള്ളിയാഴ്ചയും തുടരും . സയാനി മോട്ടോഴ്‌സിൽ നിന്നുള്ള  പുത്തൻ എം‌ജി കാറാണ് ഒന്നാം സമ്മാനം.  മറ്റു സമ്മാനങ്ങളിൽ  ജോയ്ആലുക്കാസിൽ നിന്നുള്ള സ്വർണ്ണ നാണയങ്ങൾ,   മുഹമ്മദ് ഫക്രൂ കമ്പനിയിൽ നിന്നുള്ള 600 ലിറ്റർ ഡബിൾ-ഡോർ റഫ്രിജറേറ്റർ,  ഹോം തിയേറ്റർ സിസ്റ്റം,  ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ,  വാക്വം ക്ലീനർ, എയർ ഫ്രയർ, ബ്ലെൻഡർ, പ്രീമിയം ഫിലിപ്‌സ് വീട്ടുപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. വൈവിധ്യമാർന്ന സമ്മാന പട്ടിക പ്ലാറ്റിനം ജൂബിലി മെഗാ ഫെയറിന്റെ വ്യാപ്തിയും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും സ്കൂളിന് ലഭിക്കുന്ന മികച്ച പിന്തുണയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ സ്‌കൂൾ  മെഗാ ഫെയറിലേക്കുള്ള പ്രവേശനത്തിന് ടിക്കറ്റിനു 2  ദിനാർ ആയിരിക്കും. പൊതുജനപങ്കാളിത്തത്തിൽ  ഇന്ത്യൻ സ്‌കൂളിന്റെ  ചരിത്രത്തിൽ ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാംസ്കാരിക മേളയായിരിക്കും ഇത്തവണ സംഘടിപ്പിക്കുന്ന വാർഷിക ഫെയർ. രണ്ട് ദിവസത്തെ പരിപാടിയിൽ പതിനായിരക്കണക്കിന്  വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സന്ദർശകർ എന്നിവർ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മേളയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ നടക്കുന്നുവരുന്നു.  ലോജിസ്റ്റിക്സ്, പ്രോഗ്രാമുകൾ, സ്പോൺസർഷിപ്പുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നു. അധ്യാപക വിദ്യാർത്ഥി ക്ഷേമ സംരംഭങ്ങൾക്കായാണ് മേള സംഘടിപ്പിക്കുന്നത്.  പ്രശസ്ത  കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത മേള പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.  ജനുവരി 15നു  വ്യാഴാഴ്ച പ്രശസ്ത സംഗീതജ്ഞനും സംഗീതസംവിധായകനുമായ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന തത്സമയ  സംഗീത കച്ചേരിയോടെ ആഘോഷങ്ങൾ ആരംഭിക്കും. കീബോർഡിലെ വൈദഗ്ധ്യത്തിനും നൂതനമായ സംഗീത സംയോജനത്തിനും പരക്കെ പ്രശംസ നേടിയ സ്റ്റീഫൻ ദേവസി, തന്റെ പ്രകടനങ്ങൾക്ക് ദേശീയവും അന്തർദേശീയവുമായ നിരവധി അംഗീകാരം നേടിയ കലാകാരനാണ്.  ജനുവരി 16ന്  വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികളോടെ ആഘോഷങ്ങൾ തുടരും, തുടർന്ന് പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ നയിക്കുന്ന ഇമ്പമാർന്ന  സംഗീത സായാഹ്നം അരങ്ങേറും. ഗായകൻ അഭിഷേക് സോണിയും  സംഘവും ഒപ്പമുണ്ടാകും. മികച്ച  ആലാപന മാധുര്യത്തിനും ചലനാത്മകമായ വേദി സാന്നിധ്യത്തിനും പേരുകേട്ട രൂപാലി ജഗ്ഗ  അവിസ്മരണീയമായ   പ്രകടനം ഒരുക്കും. ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഒരു പ്രധാന ആകർഷണമായിരിക്കും ഇന്ത്യൻ സ്‌കൂൾ മേള. ജനുവരി 18 ന് മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ചട്ടങ്ങൾ പാലിച്ച്  റാഫിൾ നറുക്കെടുപ്പ് നടക്കും. ഇന്ത്യൻ സ്‌കൂൾ  പ്ലാറ്റിനം ജൂബിലി മേള  വിജയമാക്കാൻ ഏവരുടെയും  സഹകരണവും പിന്തുണയും  ഉണ്ടാവണമെന്ന് സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, മേളയുടെ ജനറൽ കൺവീനർ ആർ രമേഷ് എന്നിവർ  സന്ദേശത്തിൽ അഭ്യർത്ഥിച്ചു. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഒരു ചരിത്രപരമായ  നാഴികക്കല്ലാണ് ഈ പരിപാടി. മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, പൊതുജനങ്ങൾ എന്നിവരെ വലിയ തോതിൽ ആഘോഷങ്ങളിൽ പങ്കുചേരാനും അവർ  ക്ഷണിച്ചു.

ShareSendTweet

Related Posts

ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ എം സി സി ബഹ്റൈൻ
BAHRAIN

ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ എം സി സി ബഹ്റൈൻ

January 14, 2026
ബഹ്റൈനിൽ നിന്നും”ശരണമന്ത്രം” പ്രവാസി കലാകാരന്മാർ ഒരുക്കിയ അയ്യപ്പഭക്തിഗാനം റിലീസ് ചെയ്തു
BAHRAIN

ബഹ്റൈനിൽ നിന്നും”ശരണമന്ത്രം” പ്രവാസി കലാകാരന്മാർ ഒരുക്കിയ അയ്യപ്പഭക്തിഗാനം റിലീസ് ചെയ്തു

January 13, 2026
“ഐ‌എസ്‌ബി പ്ലാറ്റിനം ജൂബിലി ഫെയർ” വൻ വിജയമാക്കാൻ ഇന്ത്യൻ സ്‌കൂൾ
BAHRAIN

“ഐ‌എസ്‌ബി പ്ലാറ്റിനം ജൂബിലി ഫെയർ” വൻ വിജയമാക്കാൻ ഇന്ത്യൻ സ്‌കൂൾ

January 13, 2026
ഐസിസി ടി20 ലോകകപ്പ് ട്രോഫിക്ക്  ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം
BAHRAIN

ഐസിസി ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം

January 12, 2026
മനാമ ക്ലബ് യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ടീമുകളുടെ ഔദ്യോഗിക സ്പോൺസറായി ‘ചിക്കെക്സ്’
BAHRAIN

മനാമ ക്ലബ് യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ടീമുകളുടെ ഔദ്യോഗിക സ്പോൺസറായി ‘ചിക്കെക്സ്’

January 10, 2026
‌ഭാരതി അസോസിയേഷൻ ഒരുക്കുന്ന ഗ്രാൻ്റ് പൊങ്കൽ ജനുവരി 16 ന്
BAHRAIN

‌ഭാരതി അസോസിയേഷൻ ഒരുക്കുന്ന ഗ്രാൻ്റ് പൊങ്കൽ ജനുവരി 16 ന്

January 8, 2026
Next Post
‘സ്വാതന്ത്ര്യം-ആവശ്യപ്പെട്ടതാണ്-അവൻ-ചെയ്ത-ഏക-കുറ്റം’…-save-erfan-soltani’-ഹാഷ്‌ടാഗുകൾ-സോഷ്യൽ-മീഡിയയിൽ-നിറയുന്നു,-ഹാഷ്ടാ​ഗ്-പങ്കുവച്ചവരിൽ-ഹോളിവുഡ്-താരം-ഡേവിഡ്-ഷ്വിമർ-ഉൾപ്പെടെയുള്ളവർ!!-ഇന്ന്-തന്നെ-വധശിക്ഷ?,-അവസാനമായി-കുടുംബത്തെ-കാണാൻ-10-മിനിറ്റ്-അനുവദിക്കും…

‘സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് അവൻ ചെയ്ത ഏക കുറ്റം’… Save Erfan Soltani’ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു, ഹാഷ്ടാ​ഗ് പങ്കുവച്ചവരിൽ ഹോളിവുഡ് താരം ഡേവിഡ് ഷ്വിമർ ഉൾപ്പെടെയുള്ളവർ!! ഇന്ന് തന്നെ വധശിക്ഷ?, അവസാനമായി കുടുംബത്തെ കാണാൻ 10 മിനിറ്റ് അനുവദിക്കും…

ദോശ-ചുട്ടും-തമാശകൾ-പങ്കുവെച്ചും-രാംചരണും-കുടുംബവും;-ചിരഞ്ജീവിയുടെ-വീട്ടിലെ-സംക്രാന്തി-ആഘോഷം-വൈറൽ!

ദോശ ചുട്ടും തമാശകൾ പങ്കുവെച്ചും രാംചരണും കുടുംബവും; ചിരഞ്ജീവിയുടെ വീട്ടിലെ സംക്രാന്തി ആഘോഷം വൈറൽ!

cuet-pg-2025!-ഉദ്യോഗാർത്ഥികൾക്ക്-ആശ്വാസം;-രജിസ്ട്രേഷൻ-തീയതി-നീട്ടി

CUET PG 2025! ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; രജിസ്ട്രേഷൻ തീയതി നീട്ടി

Recent Posts

  • ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽനിന്ന് നജ്മുൾ ഇസ്ലാമിനെ പുറത്താക്കി
  • ട്രംപേ ഇത്തവണ ഉന്നം പിഴയ്ക്കില്ല… അമേരിക്കൻ പ്രസിഡന്റിനു നേരെ പരസ്യ കൊലവിളിയുമായി ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ; ഭീഷണി 2024-ലെ വധശ്രമത്തിന്‍റെ ചിത്രം ഉപയോഗിച്ച്
  • ഞങ്ങൾ അതിനു മുതിരില്ല… ഭരണകൂട വിരുദ്ധരെ തൂക്കിലേറ്റില്ല; ട്രംപിന് നൽകിയ വാക്ക് ആവർത്തിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
  • അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ… ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകും, ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്
  • ‘ഇർഫാൻ സോൾതാനിയ്ക്ക് വധശിക്ഷ… വാർത്തകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി, ഇർഫാനെതിരെ ചുമത്തിയിരിക്കുന്നത് ആഭ്യന്തര സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളും!! കുറ്റം തെളിയിക്കപ്പെട്ടാലും വധശിക്ഷ വിധിക്കില്ല’, ഇർഫാനുള്ളത് കരാജിലെ കേന്ദ്ര ജയിലിൽ

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.