തെഹ്റാൻ: അടുത്തകാലത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിന് വധശിക്ഷ വിധിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി രംഗത്ത്. ഇർഫാൻ സോൾതാനി (26) എന്ന യുവാവിന് വധശിക്ഷ വിധിച്ചുവെന്ന അന്താരാഷ്ട്ര തലത്തിലെ ആശങ്കകൾക്ക് മറുപടിയായാണ് ഔദ്യോഗിക വിശദീകരണം. ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജനുവരി 10-ന് തെഹ്റാനിന് വടക്കുപടിഞ്ഞാറുള്ള പ്രദേശത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് സോൾതാനിയെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാലും വധശിക്ഷയ്ക്ക് […]









