പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡിൽ വിട്ടു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിൽ അദ്ദേഹത്തെ ഹാജരാക്കി. അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകാത്ത പശ്ചാത്തലത്തിൽ കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. അതേസമയം റിമാൻഡ് ചെയ്തതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയുമായി […]









