ഇറാനുള്ളിലെ പ്രക്ഷോഭവും അതിനുള്ളിലേക്കുള്ള അമേരിക്കയുടെ കടന്നുകയറ്റവും സംഘർഷം ഏതുനിലയിലേക്കും വളരാമെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നത്. ഇറാനിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിഷേധം അതിന്റെ വിപണികളിൽ നിന്നാണ് തുടങ്ങുന്നത്. ഇത് ജെൻ-സി വിപ്ലവം മാത്രമല്ല. ഈ വിപണി ഇറാന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇറാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഈ വിപണികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദരിദ്രനും, അപ്പർ മിഡിൽ ക്ലാസും, എലൈറ്റ് വിഭാഗവും എല്ലാം. വിപണികൾക്ക് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ട്. അതുകൊണ്ടാണ് ഇവിടെ നിന്ന് തുടങ്ങിയ പ്രതിഷേധം രാജ്യത്തിന്റെ […]









