പാരീസ്: മോഹിച്ച ഗ്രീൻലൻഡിനെ ഏതുവിധേനയും കൈപ്പിടിയിലൊതുക്കാൻ ട്രംപ് പുറത്തെടുത്ത താരിഫ് ഭീഷണിക്കു മറുപണി കൊടുക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. യുഎസിന്റെ അധീനതയിലാക്കുന്നതിനെ പിന്തുണയ്ക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം ഇറക്കുമതിത്തീരുവ എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം മറ്റൊരു വ്യാപാര യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന് സൂചന. ട്രംപിന്റെ ഭീഷണിക്ക് നേരെ ‘ട്രേഡ് ബസൂക്ക’ പ്രയോഗിക്കേണ്ട സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു. ഞായറാഴ്ച ചേർന്ന യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗവും ചേർന്നു. ഇതിൽ ഇക്കാര്യം ചർച്ചയായതായി അന്താരാഷ്ട്ര […]









