പാലക്കാട്: ഒറ്റപ്പാലം നഗരത്തോടു ചേർന്ന തോട്ടക്കരയിൽ ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു മരിച്ചത്. മരുമകന്റെ ആക്രമണത്തിൽ ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള മകനും ഗുരുതരമായി പരുക്കേറ്റു. യുവാവിന്റെ ആക്രമണത്തിനിടെ യുവതി നാലു വയസുകാരനുമായി വീടിനു പുറത്തേക്ക് ഓടിരക്ഷപെട്ടപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. പിതാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നാലുവയസുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് […]









