ടെഹ്റാൻ: രാജ്യത്തിനെതിരായ കലാപങ്ങൾ എന്ന് ഭരണകൂടം വിശേഷിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് മൂന്ന് ദിവസത്തിനകം (72 മണിക്കൂർ) കീഴടങ്ങാൻ ഇറാന്റെ അന്ത്യശാസനം. ഇറാൻ ദേശീയ പോലീസ് മേധാവി അഹമ്മദ്-റേസ റാദാൻ കർശന അന്ത്യശാസനം നൽകിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ കീഴടങ്ങാത്തവർ നിയമത്തിന്റെ മുഴുവൻ കാഠിന്യം നേരിടേണ്ടിവരുമെന്നും അദ്ദേഹം തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസി AFP റിപ്പോർട്ട് ചെയ്തു. സമീപവർഷങ്ങളിൽ ഇറാൻ ഭരണകൂടം നേരിട്ട കനത്ത വെല്ലുവിളിയായിരുന്നു പ്രക്ഷോഭം. അതേസമയം ഇന്റർനെറ്റ് ബ്ലാക്കൗട്ട് 11-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതുമൂലം അക്രമങ്ങളുടെ […]









